എക്സലൻഷ്യ 2018
പാനൂർക്കര ഗവ. യു പി സ്കൂൾ വാർഷികവും പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഫെബ്രുവരി 15, 16 (വ്യാഴം, വെള്ളി) തീയതികളിൽ നടന്നു. സ്കൂൾ വാർഷികം ബഹു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്കൂൾ വാഹനത്തിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. ഓപ്പൺ എയർ ഓഡിറ്റോറിയം, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഉദ്ഘാടനം കെ സി വേണുഗോപാൽ എം പി നിർവഹിച്ചു .