Website launching

മാതൃ വിദ്യാലയത്തിന് വെബ്സൈറ്റ് ഒരുക്കി പൂർവ  വിദ്യാർത്ഥികൾ
പല്ലന: ആറ് പതിറ്റാണ്ട് പിന്നിടുന്ന പാനൂർക്കര ഗവ.യു പി സ്‌കൂളിന് വെബ്‌സൈറ്റ് ഒരുക്കി പൂർവ  വിദ്യാർത്ഥികൾ മാതൃകയാവുന്നു. സ്‌കൂളിലെ പൂർവ  വിദ്യാർത്ഥികളായ മനുരാജ്, സുഹൃത്തായ മനുവും ചേർന്നാണ് സ്‌കൂളിന് പുതിയ വെബ്‌സൈറ്റും അനുബന്ധ സോഫ്ട്‍വെയറകളും രൂപകൽപന ചെയ്തത്. സ്‌കൂളിലെ പൂർവ  വിദ്യാർത്ഥിയും സിംഗപ്പൂരിൽ എഞ്ചിനീയറുമായ എ.  നൗഷാദ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളിൽ, ഗ്രാമപഞ്ചായത്ത്എ അംഗം ഷാജഹാൻ
എസ് എം സി  ചെയർമാൻ എം. സമീർ സീനിയർ അസിസ്റ്റന്റ് ബി. ഇന്ദിര, സ്റ്റാഫ് സെക്രട്ടറി എം. ശിഹാബുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു . ഹെഡ്മാസ്റ്റർ എച്ച്. അബ്ദുൽ ഖാദർ കുഞ്ഞ് സ്വാഗതം പറഞ്ഞു.